Featured Post

UPANISHADS AND GREEK THINKERS ON 'ELEMENTS'

From the very dawn of the comparative studies in the philosophy area, scholars have noted close parallelism between Indian and Greek philos...

Saturday, January 25, 2014

അസുരന്മാർ ദ്രാവിഡർ അല്ല

പുരാണങ്ങളിലും രാമായണത്തിലും മറ്റും പരാമർശിച്ചിരിക്കുന്ന ദേവന്മാർ (ആര്യന്മാർ എന്നും വിവക്ഷിക്കപ്പെടുന്നു) വടക്കേ ഇന്ത്യക്കാരും, അസുരൻമാർ (രാക്ഷസന്മാർ എന്നും പറയപ്പെടുന്നു) തെക്കേ ഇന്ത്യക്കാരും ആണെന്ന വാദം(?) പലയിടത്തും ഓൺലൈനിൽ കണ്ടിട്ടുണ്ട്. ദക്ഷിണേന്ത്യയേയും ഉത്തരേന്ത്യയേയും ഭിന്നിപ്പിച്ചു നിർത്താൻ കൊളോണിയൽ ഭരണക്കാരും, അവരെ പിന്തുണയ്ക്കുന്ന പണ്ഢിതന്മാരും നടപ്പിലാക്കിയ തന്ത്രങ്ങളിൽ ഒന്ന്. ഇതിനു സോഷ്യൽ മീഡിയകളിൽ ചെറുതല്ലാത്ത പ്രചാരമുണ്ട്. സാഹചര്യവശാൻ ഗൂഗിൾ പ്ലസിൽ ഈ വിഷയത്തിൽ ഇടപെട്ടു സംസാരിക്കേണ്ടി വന്നു. (http://tinyurl.com/pqntgna ) അതു കുറച്ചു എഡിറ്റ് ചെയ്തു ഭംഗിയാക്കി ഇവിടെ പോസ്റ്റുന്നു. ദേവന്മാരും അസുരന്മാരും ഒരേ ഭൂവിഭാഗത്തിൽ ജീവിച്ചിരുന്ന ആളുകൾ തന്നെയാണെന്നും, പ്രവൃത്തിയെ ആസ്പദമാക്കിയാണ് ദേവ-അസുര വിഭജനം നടത്തിയിരിക്കുന്നതെന്നും ഋഗ്വേദത്തെ അടിസ്ഥാനമാക്കിയുള്ള വിശകലനത്തിൽ തെളിയുന്നതാണ്.

ദേവ-അസുര എന്നീ പദങ്ങൾ ആദ്യം കാണുന്നത് ഋ‌ഗ്‌വേദത്തിലാണ്. ഏറ്റവും കുറഞ്ഞത് 3000 ബിസി കാലഘട്ടത്തിലാണ് ഇതിന്റെ രചന ആരംഭിച്ചിരിക്കുന്നത്. ആസ്ട്രോണമിക്കൽ & സരസ്വതി നദിയുടെ അപ്രത്യക്ഷമാകൽ സംബന്ധിച്ച പഠനങ്ങളുടെ ഡാറ്റകൾ ആണ് ഈ കാലഘട്ടം ഫിക്സ് ചെയ്യുന്നതിനു നിദാനം. (For more details, please go through 'സരസ്വതി : നദി ഒഴുകും വഴി' => http://tinyurl.com/nn9fepb ). ഋഗ്‌വേദം ചരിത്രപരമായ ആംഗിളിലൂടെ പരിശോധിച്ചാൽ ദേവ-അസുര വിഭജനത്തെനെപ്പറ്റിയുള്ള കുറേ വിവരങ്ങൾ ലഭിക്കും. (ദേവ-അസുര ആശയങ്ങൾ മറ്റു ദേശങ്ങളിൽ നിന്നു ഇന്ത്യയിലേക്കു വന്നതാണെന്ന ചില വാദങ്ങൾ/നിർദ്ദേശങ്ങൾ പൂർണമായും തെറ്റാണ്. അത്തരം വാദങ്ങൾക്കു നിദാനമായ ഡാറ്റ ഋഗ്വേദത്തിനു മുമ്പുള്ളതാണെന്നു സ്ഥാപിക്കാൻ കഴിഞ്ഞാലേ എന്തെകിലും ശ്രദ്ധ/പരിഗണന ഇത്തരം നിർദ്ദേശങ്ങൾക്കു കൊടുക്കാൻ സാധിക്കൂ).

ഋഗ്‌വേദയിൽനിന്നു വളരെ വ്യക്തമാകുന്നത്, ദേവന്മാരും അസുരന്മാരും ഒരേ ജനതയിലെ രണ്ടു വിഭാഗങ്ങളെ സൂചിപ്പിക്കുന്നു എന്നാണ്. ഈ വിഭജനം നടന്നിരിക്കുന്നത് വിശ്വാസവും ആചാരപരവുമായ കാരണങ്ങൾ കൊണ്ടല്ലാതെ മറ്റൊന്നുമല്ല.

ഋഗ്‌വേദയിൽ ദൈവങ്ങളുടെ രാജാവ് വരുണൻ ആണ്. വരുണൻ ആകട്ടെ ഒരു അസുരനും/അസുരിക് ദൈവവും ആണ്. (ഇന്ദ്രനല്ലേ ദൈവരാജാവ് എന്നു ശങ്കിക്കേണ്ടതില്ല. ഇന്ദ്രനെ ദൈവരാജാവായി പ്രസ്താവിച്ചിരിക്കുന്നത് പുരാണങ്ങളിൽ ആണ്. ഋഗ്‌വേദത്തിൽ അല്ല). വരുണനെ അസുരനായും, ദൈവങ്ങളുടെ രാജാവായും കാണിച്ചിരിക്കുന്ന അസംഖ്യം വരികൾ ചിലത് എടുത്തെഴുതുന്നു.

"With bending down, oblations, sacrifices, O Varuna, we deprecate thine anger:
Wise Asura, thou King of wide dominion, loosens the bonds of sins by us committed."

(Rg-Veda: 1.24.14)

(Two hymns mentioning Varuna (also Mitra) as an Asura follows. Varuna and Mitra usually invokes in conjuction. Both are prominent gods in Avesta, Iranian book. Iranians are another Aryan stock, in fact, Asuras).

"With hymns I call you, when the Sun hath risen, Mitra, and Varuna whose thoughts are holy,
Whose Power Divine, supreme and everlasting, comes with good heed at each man's supplication?
For they are Asuras of Gods, the friendly make, both of you, our lands exceeding fruitful.
May we obtain you, Varuna and Mitra, wherever Heaven and Earth and days may bless us.

(Rg-Veda: 07-065-1 & 2)

"Great Varuna and Mitra, Gods, Asuras and imperial Lords,
True to Eternal Law proclaim the high decree"

(Rg-Veda: 08-025-4).
(All verses are from the Rigveda translation by Grifith).

ഇതിൽനിന്നു കാര്യങ്ങൾ വ്യക്തമാണ്. ഹൈന്ദവരുടെ ആദിഗ്രന്ഥമായ ഋഗ്‌വേദം അസുരന്മാരായ/അസുരഗുണമുള്ള ദൈവങ്ങളെ വളരെ ഉന്നത സ്ഥാനങ്ങളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിനു ഉപോൽബലമായ മറ്റൊന്നു കൂടി.

ഭഗവദ് ഗീതയിൽ ശ്രീകൃഷ്ണൻ 'ഋഷിമാരിൽ ഞാൻ ഭൃഗുവാണ്' എന്നാണ് പ്രഖ്യാപിക്കുന്നത്. ഭൃഗു എന്നു സൂചിപ്പിക്കുന്നത് ഋഗ്‌വേദയിലെ പ്രമുഖനായ ഭൃഗു വംശത്തിലെ മഹർഷിയെ ആണ്. മറ്റൊരു പേരാണ് ശുക്രാചാര്യൻ. ഇദ്ദേഹമാണ് അസുരന്മാരുടെ ആസ്ഥാന മഹർഷിയും, ഋഷിമാരിൽ കേമനും. ഇദ്ദേഹത്തിനു മാത്രമേ മൃതസംജ്ഞീവനി മന്ത്രം അറിയൂ. ത്രിമൂർത്തികളിൽ ഒരാൾ അസുരന്മാരുടെ ഋഷിയെ ഇത്രമാത്രം ഉയർത്തിക്കാണിക്കുമ്പോൾ അവിടെ വ്യക്തമാകുന്നത് ദേവന്മാരും അസുരന്മാരും അടുപ്പക്കാർ ആണെന്നും അവർക്കിടയിൽ ശത്രുതക്കിടയിൽ പോലും സാഹോദര്യം നിലനിന്നിരുന്നു എന്നുമാണ്.

അസുരനായ മഹാബലിയെ മഹാവിഷ്ണു വാമനരൂപത്തിൽ വന്നു ചവിട്ടിത്താഴ്ത്തിയതിനേയും ദേവ-അസുര സംഘർഷവുമായി കൂട്ടിയിണക്കുന്നുണ്ട്. അതിൽ തീരെ ലോജിക് ഇല്ല. വാമന അവതാരത്തിനു മിക്ക മിത്തോളജിയേയും പോലെ ഒന്നിൽ കൂടുതൽ വെർഷൻ ഉണ്ട്. മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്താതെ, മഹാബലിയുടെ എല്ലാ സാ‌മ്രാജ്യവും വാമനൻ തിരിച്ചുകൊടുക്കുന്ന ഒരു വെർഷൻ ഈ വീഡിയോയിൽ കാണാം => http://tinyurl.com/pujs4ew

അസുരന്മാരെ ദ്രാവിഡരുമായി കൂട്ടിച്ചേർത്തു വായിക്കുന്നത് ഋഗ്‌വേദയേയും പാർസികളുടെ ഗ്രന്ഥമായ 'അവസ്ത' യേയും പറ്റിയുള്ള അജ്ഞാനം മൂലമാണ്. 'അസുര' എന്ന പദത്തിന്റെ ഉൽഭവം ഋഗ്‌വേദത്തിലാണ്. അതിനാൽ അസുരന്മാരെപ്പറ്റിയുള്ള ഏത് അൻവേഷണവും ആംഭിക്കേണ്ടത് ഋഗ്വേദത്തിൽ തന്നെയാണ്. അല്ലാതെ പുരാണങ്ങളിൽ അല്ല. ഏതെങ്കിലും ഒരു ജനതയെ അസുരന്മാരായി വിശേഷിപ്പിക്കാമെങ്കിൽ അത് പാർസികളെ മാത്രമാണ്. പാഴ്സികളുടെ വിശുദ്ധഗ്രന്ഥമായ ‘അവസ്ത’യിൽ അഹുരമസ്ദ / അസുരമസ്ദ യെപ്പറ്റിയുള്ള വാഴ്ത്തലുകൾ എത്രയോ അധികമാണ്. ‘അവസ്ത’യിൽ ദേവന്മാർ വില്ലന്മാരാവുകയും ചെയ്യുന്നു.

രാമായണത്തിലും പുരാണങ്ങളിലും അസുരന്മാർ നിരന്തരം കടന്നു വരാനുള്ള കാരണം അവ ഋഗ്-വേദ കാലഘട്ടത്തോടു അടുത്തുനിൽക്കുന്നതുകൊണ്ടാകാം. മഹാഭാരതത്തിൽ ഇല്ലാത്തതും അതുതന്നെ.

6 comments:

 1. അങ്ങനെയെങ്കിൽ ഏത് ഇറാനിയൻ വംശമാണ് ലങ്ക ഭരിച്ചിരുന്നത്?

  ReplyDelete
  Replies
  1. @ജിജോ

   ഇറാനിയൻ വംശജർ ലങ്ക ഭരിച്ചതായി എനിക്കറിവില്ല.

   രാവണൻ സീതയെ അപഹരിക്കുക എന്ന ദുഷ്‌കൃത്യം ചെയ്തപ്പോൾ അദ്ദേഹത്തേയും അസുരൻ ആക്കിയതാകണം. രാവണന്റെ ഫാദർ പുലസ്ത്യമഹർഷി ഒരു ബ്രാഹ്മണൻ ആണെന്നു വായിച്ചതായി ഓർക്കുന്നു. രാവണൻ ശൈവഭക്തനും ആയിരുന്നു. പ്രവൃത്തി മൂലമുള്ളതോ രാക്ഷസബന്ധുത്വം മൂലമോ ആകാം രാക്ഷസൻ എന്ന പേര് വീണത്.

   ജിജോ, രാമായണം പോലുള്ള ഇതിഹാസങ്ങൾ ചരിത്രമാണെന്നു എനിക്ക് അഭിപ്രായമില്ല. അതിലൂന്നിയുള്ള വിശകലനത്തിനും താൽപര്യമില്ല. രണ്ടാനമ്മയുടെ (കൈകേയി) കുതന്ത്രം മൂലം ഒരു യുവരാജാവിനു ചരിത്രാതീതകാലത്തു വനവാസം അനുഷ്ഠിക്കേണ്ടി വന്നിട്ടുണ്ടാകാം. ഇത് ഒരു ഹിസ്റ്റോറിക്കൽ സംഭവം ആകാൻ സാധ്യതയുണ്ട്. ഇതാണ് രാമായണത്തിന്റെ കേണൽ എന്നു എനിക്കു തോന്നുന്നു. ബാക്കിയുള്ള രാമായണത്തിൽ ചരിത്രമുണ്ടോ എന്നൊന്നും എനിക്കു തീർച്ചയില്ല. ചിലപ്പോൾ ഉണ്ടാകാം, അല്ലെങ്കിൽ ഇല്ല. യുവരാജാവിന്റെ വനവാസ സംഭവത്തിലൂന്നിയായിരിക്കണം രാമായണ രചന നടന്നിരിക്കുന്നത്.

   സുനിൽ ഉപാസന

   Delete
  2. രാവണന്റെ പിതാവ്‌ പുലസ്ത്യനോ?

   Delete
 2. This comment has been removed by the author.

  ReplyDelete
 3. [07-083] HYMN LXXXIII. Indra-Varuna.

  1. LOOKING to you and your alliance, O ye Men, armed with broad axes they went forward, fain for spoil.
  Ye smote and slew his Dasa and his Aryan enemies, and helped Sudas with favour, Indra-Varuna.
  2 Where heroes come together with their banners raised, in the encounter where is naught for us to love,
  Where all things that behold the light are terrified, there did ye comfort us, O Indra-Varuna.
  3 The boundaries of earth were seen all dark with dust: O Indra-Varuna, the shout went up to heaven.
  The enmities of the people compassed me about. Ye heard my calling and ye came to me with help.
  4 With your resistless weapons, Indra-Varuna, ye conquered Bheda and ye gave Sudas your aid.
  Ye heard the prayers of these amid the cries of war: effectual was the service of the Trtsus' priest.
  5 O Indra-Varuna, the wickedness of foes and mine assailants' hatred sorely trouble me.
  Ye Twain are Lords of riches both of earth and heaven: so grant to us your aid on the decisive day.
  6 The men of both the hosts invoked you in the fight, Indra and Varuna, that they might win the wealth,
  What time ye helped Sudas, with all the Trtsu folk, when the Ten Kings had pressed him down in their attack


  First sloka is remarkable for it contains, "Ye smote and slew his Dasa and his Aryan enemies, and helped Sudas"....

  This shows that Enemies of Sudas, an Aryan leader of Bharata clan, comprise not just 'Dasas', but also Aryas. This indicate that fights in RV is between different Aryan tribes. Dravaidians have nothing to do in it :) .

  Also note the name 'SUDAS'. Here 'Su' is a prefix, indicating goodness, and 'DAS' (ദാസ്) is the body of name. If Rgvedic Aryans were in much animosity with Dasas, how come a prominent Aryan leader got name as Sudas ?

  ReplyDelete
 4. അസുരർ ആര്യന്മാരോ, ദ്രാവിഡരോ എന്ന് തെളിച്ചു പറഞ്ഞില്ലല്ലോ ?

  ReplyDelete