Featured Post

UPANISHADS AND GREEK THINKERS ON 'ELEMENTS'

From the very dawn of the comparative studies in the philosophy area, scholars have noted close parallelism between Indian and Greek philos...

Monday, March 3, 2014

പുരുഷസൂക്ത വ്യാഖ്യാനം

ഋ‌ഗ്‌വേദയിലെ പത്താമത്തെ മണ്ഢലയിലാണ് പുരുഷ സൂക്തം. ‘വിരാട്‌പുരുഷനിൽ’ നിന്നു ജീവജാലങ്ങളും മനുഷ്യരും ദേവകളും ഉണ്ടായതായി സൂചിപ്പിക്കുന്ന പ്രമുഖ ശ്ലോകം. ഗ്രിഫിത്തിന്റെ ഋഗ്വേദ തർജ്ജമയിൽ നിന്നു എടുത്തെഴുതുന്നു.

[10-090] HYMN XC. Purusa.
1. A THOUSAND heads hath Purusa, a thousand eyes, a thousand feet.
On every side pervading earth he fills a space ten fingers wide.
2 This Purusa is all that yet hath been and all that is to be;
The Lord of Immortality which waxes greater still by food.
3 So mighty is his greatness; yea, greater than this is Purusa.
All creatures are one-fourth of him, three-fourths eternal life in heaven.
4 With three-fourths Purusa went up: one fourth of him again was here.
Thence he strode out to every side over what cats not and what cats.
5 From him Viraj was born; again Purusa from Viraj was born.
As soon as he was born he spread eastward and westward o'er the earth.
6 When Gods prepared the sacrifice with Purusa as their offering,
Its oil was spring, the holy gift was autumn; summer was the wood.
7 They balmed as victim on the grass Purusa born in earliest time.
With him the Deities and all Sadhyas and Rsis sacrificed.
8 From that great general sacrifice the dripping fat was gathered up.
He formed the creatures of-the air, and animals both wild and tame.
9 From that great general sacrifice Rcas and Sama-hymns were born:
There from were spells and charms produced; the Yajus had its birth from it.
10 From it were horses born, from it all cattle with two rows of teeth:
From it were generated kine, from it the goats and sheep were born.
11 When they divided Purusa how many portions did they make?
What do they call his mouth, his arms? What do they call his thighs and feet?
12 The Brahman was his mouth, of both his arms was the Rajanya made.
His thighs became the Vaisya, from his feet the Sudra was produced.
13 The Moon was gendered from his mind, and from his eye the Sun had birth;
Indra and Agni from his mouth were born, and Vayu from his breath.
14 Forth from his navel came mid-air the sky was fashioned from his head
Earth from his feet, and from his car the regions. Thus they formed the worlds.
15 Seven fencing-sticks had he, thrice seven layers of fuel were prepared,
When the Gods, offering sacrifice, bound, as their victim, Purusa.
16 Gods, sacrificing, sacrificed the victim these were the earliest holy ordinances.
The Mighty Ones attained the height of heaven, there where the Sidhyas, Gods of old, are dwelling.

A) ആയിരം കണ്ണുകൾ, തല, കാലുകൾ എന്നിവയുള്ള ‘വിരാട്‌പുരുഷനിൽ’ നിന്നു ജീവജാലങ്ങൾ ഉണ്ടായി എന്നു പറയുന്നു.

He formed the creatures of-the air, and animals both wild and tame.....

From it were horses born, from it all cattle with two rows of teeth:
From it were generated kine, from it the goats and sheep were born.”

B) ഋഗ് – യജുർ - സാമ വേദമന്ത്രങ്ങളും ‘പുരുഷനി’ൽ നിന്നു ആവിർഭവിച്ചു

“From that great general sacrifice Rcas and Sama-hymns were born:
There from were spells and charms produced; the Yajus had its birth from it”

C) വിരാട്‌പുരുഷന്റെ നേത്രത്തിൽനിന്നു സൂര്യനും, മനസ്സിൽനിന്നു ചന്ദ്രനും, വായിൽനിന്നു ഇന്ദ്രനും അഗ്നിയും, നിശ്വാസത്തിൽനിന്നു വായുവും, കാലിൽ നിന്നു ഭൂമിയും ഉണ്ടായി.

The Moon was gendered from his mind, and from his eye the Sun had birth;
Indra and Agni from his mouth were born, and Vayu from his breath.
Forth from his navel came mid-air the sky was fashioned from his head
Earth from his feet, and from his car the regions. Thus they formed the worlds”

ഇങ്ങിനെ ജീവജാലങ്ങളും, വേദമന്ത്രങ്ങളും, ദേവകളും വിരാട്‌പുരുഷനിൽ നിന്നു ഉണ്ടായതിനൊപ്പമാണ് നാല് വർണങ്ങൾ (ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ – ശൂദ്ര) വിരാട്പുരുഷനിൽ നിന്നു ഉണ്ടായി എന്നു പറയുന്നത്. മേൽപ്പറഞ്ഞവയുടെ അടിസ്ഥാനത്തിൽ, ‘പുരുഷനിൽ’നിന്നു നാല് വർണങ്ങളുടെ ഉൽഭവം പ്രതീകാത്മകമായ ഒരു പ്രാതിനിധ്യമാണെന്നു മനസ്സിലാക്കാം. വാച്യാർത്ഥത്തിൽ അക്ഷരം പ്രതി ശരിയാണെന്നു ശഠിക്കേണ്ടതില്ല. ആയിരം തലയും കൈകാലുകളുമുള്ള വിരാട്‌പുരുഷൻ ഒരു പ്രതീകം ആണ്. ജഗത്തിലുള്ളത് അതിൽനിന്നുണ്ടായി എന്നു പറയുന്നത്, ഉണ്ടായവയുടെ പരസ്പരബന്ധത്തേയും സഹവർത്തിത്വത്തേയുമാണ് സൂചിപ്പിക്കുന്നത്.

‘വിരാട്‌പുരുഷനിൽ’ പ്രതിനിധീകരിക്കപ്പെടുന്ന ഏതൊന്നിനും തുല്യപ്രാധാന്യവും പരിഗണനയും ഉണ്ട്. ‘വിരാട്‌പുരുഷ’ന്റെ കാലിൽനിന്നു ഉണ്ടായതിനാൽ ശൂദ്രവർണത്തിനു മഹിമ കുറവാണ് എന്നൊക്കെ വാദമുണ്ട്. അതിൽ കഴമ്പ് ഒട്ടുമില്ല. കാരണം ശൂദ്രനു മഹിമ കുറവാണെങ്കിൽ അത് അത്യന്തികമായി ബാധിക്കുന്നതും, ചോദ്യം ചെയ്യുന്നതും വിരാട്‌പുരുഷന്റെ മഹിമയെ തന്നെയാണ്. ശൂദ്രവർണത്തിനു മഹിമക്കുറവുണ്ടെങ്കിൽ, ആ വർണം ഉൽഭവിച്ച, വിരാട്‌പുരുഷനും മഹിമക്കുറവുണ്ടെന്നു വരും. അപൂർണമായതിൽ നിന്നേ അപൂർണമായത് ഉണ്ടാകൂ. ശൂദ്രവർണത്തിൽ അപൂർണത/മഹിമക്കുറവ് ഉണ്ടെങ്കിൽ അതു സൂചിപ്പിക്കുന്നത് പുരുഷനിലെ അപൂർണതയെ ആണ്. വിരാട്‌പുരുഷനോ ശൂദ്രവർണത്തിനോ മഹിമക്കുറവുണ്ടെങ്കിൽ ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ വർണങ്ങൾക്കും മഹിമക്കുറവ് ഉണ്ടായേ തീരൂ.

ഇത്തരത്തിൽ വിരാട്‌പുരുഷന്റെ വിവിധ അംഗങ്ങളിൽ (കൈ, തല, കാൽ, തുട) ഏതെങ്കിലും ഒന്നിനു മാത്രമായി മഹിമക്കുറവ് ഉണ്ടെന്നു പറയാനാകില്ല. അതിനാൽ തന്നെ വിരാട്‌പുരുഷനിൽ നിന്നു ഉണ്ടായ നാലു വർണങ്ങൾക്കു തുല്യപ്രാധാന്യമല്ലാതെ, ഏതെങ്കിലും ഒരു വർണത്തിനു (ശൂദ്ര) മാത്രമായി, മഹിമക്കുറവ് ഇല്ല. പുരുഷസൂക്തം ‘ശ്രുതി’യിൽ ആയതിനാൽ ഇതിനെ നിഷേധിക്കാൻ ‘സ്മൃതി’ക്കു ആവുകയുമില്ല.

When they divided Purusa how many portions did they make?
What do they call his mouth, his arms? What do they call his thighs and feet?
The Brahman was his mouth, of both his arms was the Rajanya made.
His thighs became the Vaisya, from his feet the Sudra was produced”

പത്തു അദ്ധ്യായങ്ങളുള്ള ഋഗ്‌വേദയിൽ ‘ശൂദ്ര/വൈശ്യ’ എന്ന വാക്കുകൾ ഈ പുരുഷ സൂക്തത്തിൽ (അദ്ധ്യായം 10) മാത്രമേയുള്ളൂ. ഋഗ്വേദം എഴുതപ്പെട്ടത് കുറഞ്ഞത് 300 – 500 വർഷത്തെ കാലയളവ് കൊണ്ടാണ്. വിവിധ ഋഷി വംശങ്ങൾ പരമ്പരയായി എഴുതി (പഴയതിനൊപ്പം പുതിയതും) സൂക്ഷിച്ചതായതിനാൽ ചുരുങ്ങിയ കാലം കൊണ്ട് എഴുതിയവയല്ല വേദങ്ങൾ.

നീണ്ട കാലത്തിനിടയിൽ രചിക്കപ്പെട്ടതായതിനാൽ പത്താമത്തെ അദ്ധ്യായത്തിൽ വരുന്ന പുരുഷ സൂക്തത്തെ ആസ്പദമാക്കി ഋഗ്വേദയിലെ (തദ്വാരാ വേദിക് ഹിന്ദുയിസത്തിലേയും) വർണവ്യവസ്ഥ നിർണയിക്കുന്നതിൽ അപാകതയുണ്ട്. ബ്രാഹ്മണ – ക്ഷത്രിയ എന്നീ രണ്ടു വർണങ്ങൾ മാത്രമേ എക്സ്ട്രീം ആയ ചിന്തയിൽ പോലും കടന്നു വരികയുള്ളൂ. (ഇതിനാകട്ടെ സ്ക്രിപ്‌ച്ചറൽ സപ്പോർട്ട് ഇല്ല. കാരണം ബ്രാഹ്മണ – ക്ഷത്രിയ വാക്കുകൾ ഒന്നുരണ്ടിടത്തേ ഋഗ്വേദയിൽ കടന്നു വരുന്നുള്ളൂ). ഋഗ്‌വേദ രചനയുടെ തുടക്കത്തിൽ നാലു വർണങ്ങൾ ഉണ്ടായിരുന്നില്ല എന്നത് എന്തായാലും ഉറപ്പാണ്. വിവിധ വിഭാഗക്കാരെ വിശേഷിപ്പിക്കാൻ വേദത്തിൽ ഉപയോഗിക്കുന്നത് ‘ആര്യ – ദാസ – അസുര’ എന്നിങ്ങനെയുള്ള പദങ്ങളാണ്. ഈ പദങ്ങളാകട്ടെ വർണങ്ങൾ അല്ലെന്നു മാത്രമല്ല, ആര്യന്മാരുമായി അഭേദ്യബന്ധമുള്ളവയും ആണ്. (Read more: അസുരന്മാർ ദ്രാവിഡർ അല്ല)

ഋഗ്വേദ പ്രതിനിധീകരിക്കുന്ന ഹിന്ദുയിസത്തിൽ വർണവ്യവസ്ഥ ഇല്ലെന്നു തന്നെ പറയാം. വർണവ്യ്വസ്ഥയുടെ ആരംഭം ഋഗ്വേദയുടെ അവസാനഘട്ടത്തിൽ മാത്രമാണ്. അത് കർമ്മ-അടിസ്ഥാനത്തിൽ തുടങ്ങി ജന്മ-അടിസ്ഥാനത്തിലേക്കു വഴിമാറി എന്നതാണ് പോപ്പുലർ തിയറി. ‘പണ്ടുകാലത്തു ഇന്ത്യയിലേക്കു അതിക്രമിച്ചു കയറിവന്ന ആര്യന്മാർ, തദ്ദേശീയ ജനതയുമായി ഇടകലരാതെ, തങ്ങളുടെ ശുദ്ധമായ സ്വത്വം സംരക്ഷിക്കാൻ വേണ്ടി സൃഷ്ടിച്ചതാണ് ചാതുർവർണ്യ വ്യവസ്ഥ’ എന്നു സ്ഥാപിക്കുന്ന ‘ആര്യൻ ഇൻവേഷൻ സിദ്ധാന്തം’ തെളിയിക്കപ്പെടാതെ ദുർബലമായി കിടക്കുന്ന അവസ്ഥയിൽ, തൊഴിൽ വഴിയാണ് (കർമ്മ-അടിസ്ഥാനത്തിലാണ്) ജാതിയുടെ ആരംഭം എന്നതിനു വേറെ തെളിവുകൾ ആവശ്യമില്ല.

ശൂദ്രൻ ആര്യൻ ആണ്:-

വിരാട്‌പുരുഷനിൽ നിന്നു ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ വർണത്തിനൊപ്പം തന്നെ ഉൽഭവം കോണ്ടതിനാൽ ശൂദ്രൻ ആര്യൻ ആണ്. ശൂദ്രൻ ആര്യൻ അല്ലെങ്കിൽ വിരാട്‌പുരുഷൻ എന്ന സങ്കല്പം തന്നെ തെറ്റുകയും, ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ വർണങ്ങൾ ആര്യന്മാർ അല്ലെന്നു പറയേണ്ടി വരികയും ചെയ്യും.

ചുരുക്കത്തിൽ ഹിന്ദുമതത്തിന്റെ തുടക്കത്തിൽ (ഋഗ്‌വേദ പ്രകാരം) വർണവ്യവസ്ഥയോ, ജാതിവ്യവസ്ഥയോ ഉണ്ടായിരുന്നില്ല. ബ്രാഹ്മണ – ക്ഷത്രിയ – വൈശ്യ - ശൂദ്ര വർണങ്ങളുടെ ആവിർഭാവം പിന്നീടു, തൊഴിൽപരമായ ആവശ്യങ്ങളിൽമേൽ ഉണ്ടായതാണ്. ആദ്യകാലത്തു വർണങ്ങൾ തൊഴിൽ അടിസ്ഥിതമായിരുന്നുവെങ്കിലും, പിന്നീട് ജന്മത്താൽ വർണം നിർണയിക്കപ്പെടുക എന്ന ദുഷ്‌പ്രവണതയിലേക്കു ചാതുർവർണ്യം വഴിമാറി.